നമുക്കും നമ്മുടെ സ്വപ്നങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥത്തില്‍ ഒരു പര്‍വ്വതം ഉണ്ട്. എന്തെന്നാല്‍ സ്വപനങ്ങള്‍ നിര്‍വ്വഹിച്ചെടുക്കുന്നതിനായി അത്രമാത്രം ഘട്ടങ്ങളേ തരണം ചെയ്യേണ്ടതായിവരുന്നു. ചിന്തിച്ച കാര്യം പെട്ടെന്ന് നടപ്പിലാക്കാന്‍ ആര്‍ക്കുമാവില്ല. ബുദ്ധിമുട്ടാതെ ഒന്നും നേടുവാന്‍ സാധ്യമല്ല. പലവിധ ആസൂത്രണങ്ങള്‍ക്കും ശേഷമാണ് ഒരുസവിശേഷ നേട്ടം കൈവരിക്കാന്‍ സാധിക്കുക. ആലോചിച്ചുനോക്കൂ, എതെങ്കിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍, അല്ലെങ്കില്‍ ജീവിതത്തില്‍ വലിയൊരു സ്ഥാനത്ത് എത്തിയവര്‍, പുതിയതായി എന്തെങ്കിലും ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ആര് തന്നെയായാലും എത്ര നല്ലതോ ചീത്തയുമാവാം, അവര്‍ക്കെല്ലാം തങ്ങള്‍ ഉദ്ദേശിച്ചകാര്യം നടപ്പിലാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് പലവിധ ആശങ്ക അനുഭവപ്പെട്ടിരിക്കും അല്ലെങ്കില്‍ ചെറിയ തോതില്‍ അധൈര്യത്തിന് വിധേയമായിരിക്കും. വ്യക്തമായ ധാരണകളും ആസൂത്രണങ്ങളും ഇല്ലാതെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിയല്ല. ചെറിയ തോതിലുള്ള ആശങ്ക/ഭയം അല്ലെങ്കില്‍ സ്റ്റാര്‍ട്ടിംങ് ട്രബിള്‍ എപ്പോഴും നല്ലതാണ്. എങ്കിലെ ഏതു പ്രവര്‍ത്തിയും സൂക്ഷമമായും ഭംഗിയായും ചെയ്തു തീര്‍ക്കാന്‍ ഒക്കൂ.
ശക്തമായ ഭയത്തിലെക്ക് രൂപാന്തരപ്പെടുത്തുന്ന ഒന്നാണ് ആശങ്ക. ആശങ്കക്ക് മുമ്പ് പൊതുവായി ഒരുമടിയും പ്രത്യക്ഷമായിരിക്കും. പലപ്പോഴും അത് നമ്മെ പുറകോട്ട് വലിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ചിലനേരങ്ങളില്‍ ഭയം തല്ലിപൊളിയും അനാവശ്യവുമായ കഥാപാത്രമായി തീരുന്നു. വളരെ നന്നായി നടപ്പിലാക്കുവാന്‍ സാധിക്കുന്ന പ്രവര്‍ത്തികള്‍ പോലും അവതാളത്തിലാകുന്നത് ഈ ആശങ്കയുടെ അധീനത മൂലമാണ്. നിങ്ങളുടെ പ്രവര്‍ത്തന/വിജയത്തിന്‍റെ പാതയില്‍ ചെറിയ തോതിലുള്ള ഭയം നിലനില്‍ക്കുന്നുവെങ്കില്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ നേരിടുന്ന സാഹചര്യത്തെ നിങ്ങള്‍ പോലും അറിയാതെതന്നെ വിലയിരുത്തുവാനും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും സ്വപ്നം കണ്ട ലക്ഷ്യത്തിലേക്കും എത്തിക്കുവാനും കഴിവുള്ള വില്ലന്‍ കൂടിയാണ് ഭയം. ഉതകണ്ഠയും ഭയവും തീരെ ഇല്ലാത്ത വ്യക്തിയാണെങ്കില്‍ സമൂഹത്തിന് യാതൊരുവിധ ഗുണവും ചെയ്യാതെ നിഷ്ക്രിയനായി തീര്‍ന്നേന. അമിതമായ ഉതികണ്ഠ കാരണം ചിലവ്യക്തികള്‍ തങ്ങളുടെ ക്യത്യനിര്‍വ്വഹണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നു, ഭാഗ്യം വന്നുചേരുമായിരുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു, ജീവിതത്തിലെ പ്രധാനപ്പെട്ട പലതും കടഘവിരുദ്ധമായി മാറ്റിക്കുന്ന മാനസിക ശത്രുക്കളാണ് മടി, ഭയം, ഉത്കണ്ഠ. എന്നാല്‍ ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരുമിച്ചാണെന്ന് ആരുമറിയുന്നില്ല.
ഭയത്തെ എങ്ങിനെ നേരിടും
നിങ്ങള്‍ ഭയന്നുവെന്ന് സ്വയം അംഗീകരിക്കുക. ലക്ഷ്യത്തിലെത്താന്‍ തടസ്സമായി വര്‍ത്തിക്കുന്ന ഘടകാംശം ഭയമാണന്നും, അതാണ് എന്നെ തടസപ്പെടുത്തുന്നതെന്ന് സമ്മതിക്കുവാന്‍ ആരേങ്കിലും ഒരുക്കമാണോ?. നമ്മുടെ സമൂഹത്തില്‍ ഭയചകിതരായി നടക്കുന്ന ഏറിയപങ്കും വ്യക്തികള്‍ താന്‍ ഭയചകിതനായി എന്ന് സ്വയം സമ്മതിക്കുവാനും അതിനെ അംഗീകരിക്കുവാനും തയ്യാറല്ല. തന്നിലെ ഭയത്തെ അംഗീകരിക്കുന്നതിന് പകരം അനവധി ഒഴിവുകഴിവുകളെ (ന്യായീകരണങ്ങളെ)നിരത്തുകയാണ് ചെയ്യുന്നത്. പക്ഷെ അന്നേരം നിരത്തുന്ന ഒഴിവുകഴിവുകള്‍ അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണ്. യാതൊരു തരത്തിലും ഉപയോഗപ്രദമല്ലാത്ത/വിലപോവാത്ത ന്യായങ്ങള്‍!. ആഴത്തില്‍ ചിന്തിച്ചു നോക്കിയാല്‍ അതിലുള്ള വിഡ്ഡിത്തം തിരിച്ചറിയാന്‍ കഴിയും. അങ്ങിനെയങ്കില്‍ ഒഴിവുകഴിവുകള്‍ നിരത്തുന്ന ശീലത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്. കാരണം ഇത്തരം മുടക്കുന്യായങ്ങള്‍ ഭാവിയിലും നിങ്ങള്‍ ആവര്‍ത്തിക്കും അതൊരു ശീലമായി തീരും, ഒടുവില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തും വിധം അത് നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ ഭാഗമായി(പേഴ്സണാലിറ്റി ഡിസോര്‍ഡര്‍) തീരുന്നു. ചൂണ്ടികാട്ടുന്ന ന്യായങ്ങളില്‍ യുക്തി ഉണ്ടെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത പക്ഷം നിങ്ങള്‍ക്ക് ഭയം തോന്നുന്നുണ്ട് എന്ന് അംഗീകരിച്ചേ പറ്റു. ഈഘട്ടത്തിലും വ്യക്തികള്‍ തന്‍റെ ദുരഭിമാനത്തെ മുറുക്കി പിടിച്ചിരിക്കും. താന്‍ ഭയത്തിലാണന്ന് തുറന്നുപറയുന്നതില്‍ യാതൊരു വിധത്തിലും ലജ്ജിക്കേണ്ടതില്ല. ഭൂമിയില്‍ എല്ലാവര്‍ക്കും സംഭവിക്കുന്ന ഒന്നാണ് ഭയം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ സംജാതമാകുമ്പോള്‍ ഞാന്‍ ഭയന്നു എന്ന ധാരണയുണ്ടാകണം.
എന്തിനാണ് ഭയപ്പെടുന്നത്
എന്തിനാണ് ഭയപ്പെടുന്നതെന്ന് സ്വയം ചോദിക്കുക. തന്‍റെ ഭയത്തെ തിരിച്ചറിയുക. എന്തുകൊണ്ട്(വൈ) അല്ലെങ്കില്‍ എന്താണ് ഭയപ്പെടുത്തുന്നത് എന്നതാണ് ഇവിടെ മുഖ്യം. കാരണം ഇവിടെയാണ് നിങ്ങളുടെ ഭയത്തിന് പരിഹാരം ഒളിഞ്ഞിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഒരു മനഃശാസ്ത്ര ചികിത്സകന്‍റെ സഹായം തേടുന്നതില്‍ തെറ്റില്ല.
മനസ്സിലെ വ്യക്തവും ഉപകാരപ്രദവുമായ അഭിപ്രായമോ/ആശയമോ ഒത്ത് മുന്നോട്ട് പോകുന്നതില്‍ നിങ്ങള്‍ എന്തിനു ഭയക്കുന്നു? മറ്റുള്ളവരെ അഭിമുഖീകരിക്കുന്നതിന്, നിങ്ങള്‍ ഭാവന ചെയ്ത സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍, പഠനം പൂര്‍ത്തികരിക്കുന്നതില്‍, ഇന്‍റര്‍വ്യൂ അഭിമുഖീകരിക്കുമ്പോള്‍ എന്തിനു നിങ്ങള്‍ ഭയക്കുന്നു? ഭൂരിപക്ഷം പേര്‍ക്ക് തങ്ങള്‍ തോല്‍ക്കുമോയെന്ന ഭയമാണ്. തോല്‍വിയാണോ ആഘട്ടത്തില്‍ അളക്കുന്നത്, ആരുടെ മുമ്പില്‍ തോല്‍ക്കുന്നു? എന്തിന് തോല്‍ക്കുന്നു? എങ്ങിനെ തോല്‍വി സംഭവിക്കുന്നു? അവിടെ തോല്‍വി എന്ന ആശയത്തിന്‍റെ പ്രസക്തി എന്താണ് എന്നൊക്കെ യുക്തിപൂര്‍വ്വം ചിന്തിക്കാത്തതാണ് മുഖ്യ പ്രശ്നം. സുഹ്യത്തെ, നിങ്ങളുടെ നൈസര്‍ഗീകത /ക്രിയാത്മകത-കഴിവിനെ അളക്കുവാന്‍മാത്രം പൂര്‍ണ്ണത കൈവരിച്ച എന്താണ് ലോകത്തില്‍ ഉള്ളത്?
എന്നാല്‍, എല്ലാ ഉദ്ധ്യമങ്ങളും വിജയിക്കുവാനും പരാജയപ്പെടുവാനുമുള്ള സാധ്യതകള്‍ എല്ലായ്പ്പോഴുമുണ്ട് എന്നതാണ് വാസ്തവം. കേവലം തിരക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതില്‍, ഭക്ഷണം പാകം ചെയ്യുന്നതില്‍ പോലും തോല്‍വി അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിലെ സര്‍വ്വഉദ്ധ്യമങ്ങളിലും ഒരു തോല്‍വി/അപകടസാധ്യത ഉണ്ട്. ഉദ്ധ്യമത്തിനുള്ളിലെ സാധ്യതളെ അംഗീകരിച്ചു ഉള്‍കൊള്ളുകയും അതിനെ ലഘൂകരിക്കാനുമുള്ള നൂതന ആശയങ്ങള്‍ സ്വായത്തമാക്കുകയും വേണം എന്നത് നിങ്ങള്‍ അംഗീകരിച്ചേപറ്റു. പക്ഷെ അതിനുമാത്രമായി നിങ്ങളിലുള്ള പാടവത്തിന്‍റെ തോതും കഴിവും ഉള്‍ക്കൊള്ളണം. സ്വപനം കാണുന്ന ലക്ഷ്യവും അതു നേടിയെടുക്കാനുള്ള പ്രാപ്തിയും തമ്മിലുള്ള വ്യതിയാനത്തെ കുറിച്ചു ധാരണയുണ്ടാകണം. അതിലെ കുറവുകളെ കുറവുകളായി തന്നെ കണ്ട് യുക്തിയോടെ തിരുത്തുക. ജീവിതത്തെ യാഥാര്‍ത്ഥ്യ ബോധത്തേടെ സമീപിക്കൂ.
© Copyright 2020. All Rights Reserved.